ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ ഹോംകെയറില്‍ വന്‍ തൊഴില്‍ പ്രതിസന്ധി; 50,000~ത്തോളം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പ്രവാസി മലയാളികളും ആശങ്കയില്‍

News Photo 1 - Germany - Otta Nottathil - association_concerned_about_germany_outpatient_care_oct_26_2026
ബര്‍ലിന്‍: ജര്‍മ്മനിയിലെ നഴ്സിംഗ്, കെയര്‍ മേഖലയില്‍ വന്‍തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലിന് കളമൊരുങ്ങുന്നു. കെയര്‍ ഇന്‍ഷുറന്‍സ് (Pflegeversicherung) വരിസംഖ്യ കുത്തനെ ഉയരുന്നത് തടയാനായി ഫെഡറല്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന കോടികളുടെ ബജറ്റ് വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ രാജ്യത്തെ ആംബുലന്റ് കെയര്‍ (Ambulante Pflege) രംഗത്തെ സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതുമൂലം അമ്പതിനായിരത്തിലധികം കെയര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന് എംപ്ളോയേഴ്സ് അസോസിയേഷന്‍ കനത്ത ആശങ്ക പ്രകടിപ്പിക്കുന്നു.

പ്രധാന വിവരങ്ങള്‍:

50,000~ലധികം തൊഴിലാളികള്‍ക്ക് ഭീഷണി: സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സാമ്പത്തിക നിയന്ത്രണങ്ങളും ഫണ്ടിംഗ് കുറയ്ക്കലുകളും കാരണം രാജ്യത്തുടനീളമുള്ള ആംബുലന്റ് കെയര്‍ സേവനദാതാക്കള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇത് നേരിട്ട് ബാധിക്കുന്നത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരെയാണ്.

പ്രവാസി മലയാളികളെയും ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ബാധിക്കുന്നത് എങ്ങനെ ?

ജര്‍മ്മനിയിലെ ഹോം കെയര്‍, നഴ്സിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളും മറ്റ് ഇന്ത്യന്‍ പ്രവാസികളും ഈ തൊഴില്‍ പ്രതിസന്ധിയുടെ നിഴലിലാണ്. ആംബുലന്റ് നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരുടെയും പുതിയതായി ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ജോലി സ്ഥിരതയെയും പുതിയ നയങ്ങള്‍ ഗുരുതരമായി ബാധിച്ചേക്കാം.

രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി:

പരിചരണം ആവശ്യമുള്ള വയോജനങ്ങളെ വീടുകളില്‍ ചെന്ന് നോക്കുന്ന ആംബുലന്റ് സേവനങ്ങളെയാണ് ജര്‍മ്മനിയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്നത്. ജീവനക്കാരുടെ കുറവും ഫണ്ടിംഗ് പ്രതിസന്ധിയും ഈ സേവനങ്ങളുടെ ഗുണനിലവാരത്തെയും ലഭ്യതയെയും സാരമായി ബാധിക്കും.

സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധം:

കെയര്‍ ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ പണയം വെക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യത്ത് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

യൂറോപ്പില്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ആരോഗ്യ~പരിചരണ മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന ഈ പുതിയ പ്രതിസന്ധി കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജര്‍മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് വളരെ പ്രതീക്ഷയോടെ എത്തുന്ന നഴ്സുമാരും ഔസ്ബില്‍ഡൂംഗ്കാരും ഇതൊക്കെ വന്നു മനസിലാക്കിയാല്‍ വളരെ നന്ന്, അല്ലാതെ ഫേസ്ബുക്കിലും ഇസ്ററയിലും കൂടുതല്‍ റീച്ച് നേടാന്‍ വേണ്ടി പുറത്തിറക്കുന്ന റീല്‍സും, സ്റേറാറികളും അല്ല ജര്‍മനിയിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നുകൂടി മനസിലാക്കിയാല്‍ നന്നായിരിയ്ക്കും.
- dated 26 Oct 2026

Comments:

Keywords: Germany - Otta Nottathil - association_concerned_about_germany_outpatient_care_oct_26_2026 Germany - Otta Nottathil - association_concerned_about_germany_outpatient_care_oct_26_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

judiciary_auctions_off_seized_luxuary_cars_baden_weurttemberg_oct_26_2026
ജര്‍മനി മാഫിയകളുടെയും കുറ്റവാളികളുടെയും ആഡംബര കാറുകള്‍ ലേലം ചെയ്ത് ജര്‍മ്മന്‍ ജസ്ററിസ് ഡിപ്പാര്‍ട്ട്മെന്റ്; ലാംബോര്‍ഗിനിക്ക് ലഭിച്ചത് 7,10,000 യൂറോ
funeral_anjali_s_joy_kundara_oct_24_2026
ജര്‍മനി അഞ്ജലി എസ്. ജോയിക്ക് ജന്മനാട് വിടനല്‍കി
sivin_johny_funeral_kalady_oct_24_2026
ജര്‍മനി സിവിന്‍ ജോണിയുടെ (26) സംസ്ക്കാരം നടത്തി
funeral_nova_sabu_kattappana_fire_disaster_bochum_24_2026
ജര്‍മനി ജര്‍മനിയില്‍ തീപിടിത്തില്‍ മരിച്ച നോവയുടെ സംസ്കാരം നടത്തി
mcym_day_celebrations_bonn_oct_24_2026
ജര്‍മനി എം.സി.വൈ.എം ബോണ്‍~കൊളോണ്‍~ഡ്യൂസ്സല്‍ഡോര്‍ഫ് മേഖലയുടെ ആഭിമുഖ്യത്തില്‍ എം.സി.വൈ.എം ദിനം ആചരിച്ചു.
berchtesgarten_fire_kelsteinhaus_one_arrested_oct_24_2026
ജര്‍മനി ബെര്‍ഷ്ടസ്ഗാര്‍ട്ടനിലെ ചരിത്രപ്രസിദ്ധമായ കെല്‍സ്റെറയിന്‍ഹൗസ് (ഹിറ്റ്ലറുടെ ടീ ഹൗസ്) തീപിടിച്ച് നശിച്ചു; ദുരൂഹതയെന്ന് പോലീസ്, സംശയത്തെ തുടര്‍ന്ന് ഒരാള്‍ കസ്ററഡിയില്‍